ന്യൂദല്‍ഹി: ശമ്പള കുടിശിക ലഭിക്കാത്ത പൈലറ്റുമാര്‍ സമരം ആംരഭിച്ചതിനെത്തുടര്ന്ന് 40 ഓളം വിമാന സര്‍വീസുകള്‍ കിംഗ്ഫിഷന് റദ്ദാക്കി. ഡല്‍ഹി, ബാംഗളൂര്‍, മുംബൈ എന്നിവടങ്ങളില്‍ നിന്നുള്ള 36 സര്‍വീസുകള്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് കിംഗ്ഫിഷര്‍ 40 സര്‍വീസ് റദ്ദാക്കിയത്.
അഞ്ചു മാസമായി ശമ്പളം ലഭിക്കാതിരുന്ന ഒരു വിഭാഗം പൈലറ്റുമാരാണ് സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ 12 ദിവസത്തിനിടെ ഇതു മൂന്നാം തവണയാണ് കിംഗ്ഫിഷര്‍ പൈലറ്റുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. സമരത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ആറ് ആഭ്യന്തര സര്‍വീസുകളും ഡല്‍ഹിയില്‍ നിന്നുള്ള 12 സര്‍വീസുകളും ബാംഗളൂരില്‍ നിന്നുള്ള 18 സര്‍വീസുകളുമാണ് കിംഗ്ഫിഷര്‍ റദ്ദാക്കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൈലറ്റുമാര്‍ പണിമുടക്കിയതിനെത്തുടര്ന്നു വെള്ളിയാഴ്ച ശമ്പളം നല്‍കുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളിയാഴ്ചയായിട്ടും ശമ്പളം ലഭിച്ചില്ലെന്നാരോപിച്ച് ഇന്നലെ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ, സമരം ചെയ്യുന്ന പൈലറ്റുമാര്‍ കിംഗ്ഫിഷര്‍ കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് വിജയ് മല്യ അഭ്യര്‍ഥിച്ചു. പൈലറ്റുമാരുടെ സമരം വിമാന യാത്രക്കാര്‍ക്ക് വന്‍തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: