ന്യൂദല്‍ഹി: ഹമീദ് അന്‍സാരിയെ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ യുപിഎ ഇന്ന് തീരുമാനമെടുത്തേക്കും. അന്‍സാരിക്ക് ഉപരാഷ്ട്രപതിയായി തുടരാന്‍ ഒരവസരം കൂടി നല്കുന്നതില് യുപിഎയിലെ മിക്ക സഖ്യകക്ഷികള്‍ക്കും പുറമേനിന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്കും എതിര്‍പ്പില്ല.
എന്നാല്‍ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കുന്നതില് വിമുഖത കാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ബംഗാള്‍ ഗവര്‍ണറായിരുന്ന ഗോപാലകൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതിയാക്കണമെന്ന അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്.
അന്‍സാരിക്ക് പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ബുധനാഴ്ച മമതയോടും ജെഡിയു- ഇടതുപാര്‍ട്ടി നേതാക്കളോടും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. യുപിഎ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന ജെഡിയു ഉപരാഷ്ട്രപതിയുടെ കാര്യത്തില്‍ തീരുമാനമറിയിച്ചിട്ടില്ല. ആഗസ്റ്റ് ഏഴിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി ഈ മാസം ഇരുപതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: