ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി -1 മിസെയില്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ഐലന്‍ഡില്‍ നിന്ന് ഇന്നലെ രാവിലെയായിരുന്നു വിക്ഷേപണം. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തരമിസെയിലിന് ഒരു ടണ്‍ ആണവായുധം വഹിക്കാനാകും. മിസെയിലിന് 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുണ്ട്. പ്രതിരോധഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഹൈദരാബാദിലെ ഭാരത് ഡൈനമിക് ലിമിറ്റഡും സംയുക്തമായാണ് കരസേനയ്ക്ക് വേണ്ടി മിസെയില്‍ വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: