ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഒന്നാം ത്രൈമാസത്തിലെ ഫലം നിരാശാജനകം. ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനിയുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായി. ലാഭം പ്രതീക്ഷക്കൊത്ത് ഉയരാത്തതും ഇന്‍ഫോസിസിന്റെ വളര്‍ച്ച അനുമാനം കുറച്ചതുമാണ് ഇതിന് കാരണം.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. പ്രവര്‍ത്തനഫലം പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികളില്‍ 10.2 ശതമാനം ഇടിവുണ്ടായി. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായം 2289 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1720 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം കമ്പനിയുടെ വളര്‍ച്ച അനുമാനം അഞ്ച് ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോളര്‍ അടിസ്ഥാനപ്പെടുത്തിയാണ് വരുമാന വളര്‍ച്ച കണക്കാക്കുന്നത്. 2013-14 ല്‍ വളര്‍ച്ച അനുമാനം 8-10 ശതമാനമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്.
2012 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ വില്പന 8.6 ശതമാനം ഉയര്‍ന്ന് 9,616 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തില്‍ ഇത് 8,852 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 7.343 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നതാണ് ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഐടി കമ്പനികള്‍ നേരിടുന്ന പ്രധാനപ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: