തിരുവനന്തപുരം: കെ.സുധാകരന് എം.പിക്കെതിരെ കേസെടുക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുട്ട് വിറയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. സമാന സ്വഭാവമുള്ള കേസുകളില്‍ സര്‍ക്കാര്‍ രണ്ടുതരം അന്വേഷണ രീതിയാണ് പിന്തുടരുന്നതെന്നും വി.എസ് പറഞ്ഞു.
എം.എം.മണിയുടെ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെതിരെയും പോലീസ് കേസെടുത്തു. അതേ സ്വഭാവത്തിലുള്ള പ്രസംഗമാണ് കെ.സുധാകരനും നടത്തിയത്. എന്നാല്‍ സുധാകരനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ധൈര്യം കാണിക്കുന്നില്ല.
വിവേചനപരമായ ഈ നിലപാട് അവസാനിപ്പിച്ചേ മതിയാകു. ഇല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും വി.എസ് മുന്നറിയിപ്പ് നല്കി. കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയേയും ഇ.ശ്രീധരനേയും നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും വി എസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: