കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കാനും ജയരാജന് പറഞ്ഞു.
കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്ത് ഒരുക്കിയിരുന്നത്. രാവിലെ 11-30ഓടെയാണ് ജയരാജന് ചോദ്യം ചെയ്യലിന് ഹാജരായത്. എം.വി.ജയരാജനും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.
ചോദ്യം ചെയ്യലില്‍ പി.ജയരാജന് പൂര്‍ണമായി സഹകരിച്ചുവെന്ന് കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്.നായര്‍ പറഞ്ഞു. ജയരാജനെ രണ്ടാം തവണയും ചോദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു എസ്.പി. ഏതെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഫലമായല്ല ചോദ്യം ചെയ്യല്‍. നിയപരമായി തന്നെയാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ ടി.വി.രാജേഷ് എം.എല്‍.ഐ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 12-ന് ജയരാജനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 22-ന് ഹാജരാകാന്‍ ജയരാജനോട് നിര്‍ദ്ദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: