ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡ രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ദേശീയ നേതൃത്വം സ്വീകരിച്ചു. നഗരവികസന മന്ത്രി ജഗദീഷ് ഷെട്ടാര്‍ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിധിന് ഗഡ്കരി അറിയിച്ചു.
സദാനന്ദ ഗൗഡ സ്വമേധയാ രാജിവയ്ക്കുകയായിരുന്നെന്ന് നിതിന്‍ ഗഡ്കരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ ബി.ജെ.പി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സദാനന്ദ ഗൗഡ രാജിക്കത്ത് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: