കൊച്ചി: പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെ, പെണ്‍കുട്ടി ഒരു സ്ത്രീയോടൊപ്പം ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായി.
എന്നാല്‍ പെണ്‍കുട്ടിയോടൊപ്പം ഹാജരായ സ്ത്രീ ആരെന്ന് അറിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് അവരെ ചോദ്യംചെയ്യാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ ഒരു ദിവസത്തേക്ക് എറണാകുളം ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള എസ്‌എന്‍വി സദനത്തിലേക്ക് അയച്ചു.
തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനി ശാന്തിയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ പോത്തന്‍കോട് സ്വദേശിയായ സമീര്‍ ജൂണ്‍ 28 ന് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെ ജസ്റ്റിസ് കെ.ടി.ശങ്കരന്‍, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാടെ സീതയെന്ന സ്ത്രീയോടൊപ്പം പെണ്‍കുട്ടി ഹാജരായത്. കൂടെയുള്ള സ്ത്രീ ആരാണെന്ന് കോടതി ആരാഞ്ഞപ്പോള്‍ അറിയില്ല എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതേത്തുടര്‍ന്ന് സ്ത്രീയെ ചോദ്യംചെയ്യാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
വനിതാ സ്റ്റേഷനില്‍ എത്തിച്ച സ്ത്രീയെ ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സമീറിന്റെ സുഹൃത്തിന്റെ അമ്മയാണ് അവരെന്ന് പറഞ്ഞു. എന്നാല്‍ കേസ് പോത്തന്‍കോട് പോലീസ്സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ഇവരെ പോത്തന്‍കോട് പോലീസിന് കൈമാറി.
ഇതിനിടെ സംഭവം ഒതുക്കാനും സീതയെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയത് ലൗജിഹാദുമായി ബന്ധമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അണിയറയില്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: