അബുജ: നൈജീരിയയില്‍ ബൊക്കോ ഹറം തീവ്രവാദികള്‍ ഒമ്പതു കെട്ടിട നിര്‍മാണത്തൊഴിലാളികളെ വധിച്ചു. വടക്കന്‍ നഗരം മെയ്ഡുഗുരിയില് ബോര്‍ണോ സെന്‍ട്രല്‍ മോസ്ക്കില്‍ ജോലി ചെയ്തിരുന്നവരെയാണു കൊലപ്പെടുത്തിയത്.
കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നൈജീരിയയില്‍ ബൊക്കോ ഹറം തീവ്രവാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതു പ്രതിരോധിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രിയെയും സുരക്ഷ ഉപദേഷ്ടാവിനെയും പ്രസിഡന്റ് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: