കറാച്ചിഃ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ഒരു വിദ്യാലയത്തില്‍ ഭഗവദ്ഗീതാ ക്വിസ് മത്സരം നടത്തി. കറാച്ചിയിലെ ഗിസ്രി മേഖലയിലെ സാന്റ മരിയ സ്കൂളിലാണ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കായി ഭഗവദ്ഗീതാ ക്വിസ് മത്സരം സംഘടിപ്പിച്ചത്. സനാതന ധര്‍മ്മത്തിലുള്ള കുട്ടികളുടെ അറിവ് പരിശോധിക്കുന്നതായിരുന്നു മത്സരം.
സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കള്‍ക്കെതിരേ മതപരമായ അസഹിഷ്ണുതയും വിവേചനവും രൂക്ഷമാകുന്നതായുള്ള പരാതികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മതസഹിഷ്ണുതയ്ക്ക് മാതൃകയായിക്കൊണ്ട് നാട്ടുകാരുടെ സഹകരണത്തോടെ സ്കൂളില്‍ ഭഗവദ്ഗീതാ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എല്ലാവരുടേയും സഹകരണത്തോടെ മത്സരം നടത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും പരിപാടി വിജയകരമായിരുന്നുവെന്നും സംഘാടകരായ ‘പാക്കിസ്ഥാന് ഹിന്ദു സേവ’യുടെ പ്രസിഡന്റ് സഞ്ജേഷ് ധന്‍ജ പറഞ്ഞു.
മത്സരത്തിനിടെ സ്കൂളില്‍ നിന്നും ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും മതപരമായ ഗാനങ്ങളും ഉയര്ന്നുകേട്ടുകൊണ്ടിരുന്നുവെന്നും എന്നാല്‍ തദ്ദേശവാസികള്‍ യാതൊരു അസഹിഷ്ണുതയും പ്രകടിപ്പിച്ചില്ലെന്നും സംഘാടകസംഘത്തിലൊരാളായ യാസിര്‍ കസ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: