വടകര: അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ടി.പി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി. സുപ്രീംകോടതി ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി ആ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടി.
വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മോഹനന്റെ അപേക്ഷ തള്ളിയത്. അതേസമയം മോഹനനെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കാന്‍ ഉപാധികളോടെ കോടതി അനുവദിച്ചു. വേണമെങ്കില്‍ ചോദ്യം ചെയ്യലിനിടെ അഭിഭാഷകനുമായി ഇടയ്ക്ക് ആശയവിനിമയം ആകാമെന്ന് കോടതി പറഞ്ഞു.
അതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ പി.മോഹനന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്. കേസില്‍ പലപ്പോഴായി അറസ്റ്റിലായ എട്ട് പ്രതികളെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരുടെ റിമാന്‍ഡ് കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: