ബീജിങ്: ചൈനയില്‍ എണ്ണടാങ്കറിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ചൈനയിലെ ഗുവാങ്ങ്ഡോങ്ങ് പ്രവിശ്യായിലെ എക്സ്പ്രസ് പാതയിലായിരുന്നു സംഭവം. ടാങ്കറിലെ എണ്ണചോര്ച്ചയാണ് അപകടത്തിനിടയാക്കിയത്.
പുലര്‍ച്ചെ 5.15 ഓടെയായിരുന്നു അപകടം. പൊട്ടിത്തെറിയെ തുടര്‍ന്ന് വന്‍ തീപിടുത്തവും ഉണ്ടായി. ഇതാണ് ദുരന്തം ഇരട്ടിയാക്കിയത്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. രാവിലെ 8.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: