ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരവാദ സംഘടനകള്‍ പ്രാദേശിക സ്വാധീനമുറപ്പിക്കാന്‍ പുതിയ തന്ത്രം നടത്തുന്നു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് മെമ്പര്‍മാരെ ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കുകയും ഭരണം അസ്ഥിരപ്പെടുത്തുകയുമാണ് ലക്ഷ്യം. മൂന്നാഴ്ചക്കിടെ 400 ജനപ്രതിനിധികളാണ് തീവ്രവാദ ഭീഷണി ഭയന്ന് രാജിവെച്ചത്. സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍.
ജെയ്ഷേ ഈ തൊയ്ബ എന്ന ഭീകരസംഘടനയാണ് പ്രാദേശിക തലത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്. ഗ്രാമങ്ങളില്‍ പരസ്യമായി പതിപ്പിക്കുന്ന പോസ്റ്ററുകളില്‍ കൂടിയാണ് ഭീഷണിസ്വരം മുഴക്കുന്നത്. രാജിവെച്ചാല്‍ മാത്രം പോരാ, പത്രത്തില്‍ പരസ്യപ്പെടുത്തുകയും വേണം. ഇല്ലെങ്കില്‍ ജീവന് ഭീഷണിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
എന്നാല്‍ പഞ്ചായത്ത് അംഗങ്ങളുടെ രാജി സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എങ്കിലും ഈ ഉറപ്പ് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതോടെ പഞ്ചായത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ ദിവസം സംശയാസ്പദമായി നാല് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് ചില പഞ്ചായത്ത് മെമ്പര്‍മാര്‍ രാജിവെച്ചതിനുശേഷം പത്രത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. തെക്കന്‍ കാശ്മീരില്‍ ഭീകരരുടെ പ്രവര്‍ത്തനം ശക്തമാകുന്നുണ്ടെന്നതിന് തെളിവാണ് ഈ പോസ്റ്ററുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ മൂന്ന് പോലീസ് വാഹനങ്ങളെ ഭീകരര്‍ തകര്‍ത്തിരുന്നു.
മൂന്ന് ദശകകാലത്തെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞവര്‍ഷം ജമ്മുകാശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശിക മേഖലയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് ജമ്മുകാശ്മീര്‍ പഞ്ചായത്തിനുമേല്‍ ഭീകരസംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: