തിരുവനന്തപുരം : സംസ്ഥാനത്ത് ഒരുലക്ഷത്തിലേറെ പേര്‍ക്ക് പനി ബാധിച്ചു. ഇതില്‍ 961 പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ 1 മുതല്‍ 15 വരെ പനിക്ക് ചികിത്സതേടി 93960 പേര് ആശുപത്രിയിലെത്തിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 1 മുതല്‍ 15 വരെ 47061 പേരായിരുന്നു ചികിത്സക്കെത്തിയത്. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. ഇവിടെ 729 പേര്‍ക്കും, കൊല്ലം 18, പത്തനംതിട്ട 40, ആലപ്പുഴ 10, കോട്ടയം 43, ഇടുക്കി 23, എറണാകുളം 32, തൃശൂര്‍ 22, പാലക്കാട് 6, മലപ്പുറം 16, കോഴിക്കോട് 7, വയനാട് 3, കണ്ണൂര്‍ 11, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം.
ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വ്യാപിക്കുന്നതു തടയുന്നതിനും ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുക് കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളായ ഉറവിട നശീകരണം, ഫോഗിംങ്ങ്, സ്പ്രേയിംങ്ങ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പനിവാര്‍ഡുകള്‍ കൂടുതലായി സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മൊബെയില്‍ പനി ക്ലിനിക്കുകള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഗവണ്മെന്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളവരോ റെക്കമന്റ് ചെയ്യുന്നവരോ ആയ ആദായ നികുതി നല്‍കാത്ത രോഗികള്‍ക്ക് സൗജന്യമായി ജനറിക് മെഡിസിന് നല്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടും. ബിവറേജസ് കോര്‍പ്പറേഷനുകള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുകയും ഇതില്‍നിന്നും ലഭിക്കുന്ന വരുമാനം ഇതിനായി ഉപയോഗിക്കുകയും ചെയ്യും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 35 കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും. ഇവിടെ 80 ശതമാനംവരെ വിലകുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും. ഫാര്‍മസി നിയമങ്ങള്‍ ലംഘിച്ച 739 ഫാര്‍മസികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: