കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധത്തില്‍ പോലീസിന്റെ പിടിയിലായ കിര്‍മാണി മനോജിനെ സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലെത്തിച്ച് തെളിവെടുക്കാനുളള പോലീസിന്റെ ശ്രമം തടസപ്പെട്ടു. തെളിവെടുപ്പിന്റെ വിവരമറിഞ്ഞ വന്‍ ജനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചതാണ് തെളിവെടുപ്പ് മുടങ്ങാന്‍ കാരണം.
ടി.പി. വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ തലശേരി ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് കിര്‍മാണി മനോജിനെ തെളിവെടുപ്പിന് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: