മട്ടാഞ്ചേരി: കേന്ദ്ര നിയമകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് അഞ്ച് നൂറ്റാണ്ടിന്റെ പഴമയുള്ള മട്ടാഞ്ചേരി ജൂതപ്പള്ളി സന്ദര്‍ശിച്ചു. ആദ്യമായാണ് മന്ത്രി മട്ടാഞ്ചേരി മേഖലയിലെത്തുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പത്നി ലൂയിസ് ഖുര്‍ഷിദ്, സഹോദരി അന്ന എന്നിവരോടൊത്താണ് കേന്ദ്രമന്ത്രി ജൂതപ്പള്ളിയിലെത്തിയത്. എറണാകുളത്ത് നടക്കുന്ന നിയമപ്രഭാഷണത്തിനെത്തിയതായിരുന്നു സല്മാന് ഖുര്‍ഷിദ്.
ജൂതപ്പള്ളിയിലെത്തിയ കേന്ദ്രമന്ത്രിക്ക് പള്ളി ക്യുറേറ്റര്‍ ജോയി ജൂതചരിത്രത്തിന്റെ ചരിത്രരേഖകളും വിശദീകരണവും നല്കി. ജൂതപ്പള്ളിയിലെ പ്രാര്‍ത്ഥനാ ക്രമം, കൊച്ചി രാജാവ് ജൂതര്‍ക്ക് നല്കിയ തിട്ടൂരപ്പകര്പ്പ്, ജൂതഗ്രന്ഥമായ 500 വര്‍ഷത്തിലേറെ പഴക്കമുള്ള ‘തോറ’ എന്നീ രേഖകളും മന്ത്രിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ച് കുടുംബങ്ങളിലായി ഒമ്പത് പേരാണ് ഇപ്പോള്‍ കൊച്ചിയിലുള്ള ജൂതന്മാര്. കേരളത്തിലുള്ളത് പതിനഞ്ചോളം കുടുംബങ്ങളിലായി നൂറ് പേരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: