കൊച്ചി: എറണാകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഡീസല്‍ എത്താന്‍ വൈകിയതു മൂലം കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി.ഇന്നലെ വൈകിട്ട് മുതല്‍ ഡിപ്പോയില്‍ ബസുകളുടെ നീണ്ട നിരയാണ് കാണാനായത്.ഇതു മൂലം ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ ധാരാളം സര്‍വീസുകള്‍ വൈകിയാണ് ഓടിയത്.
ഞായാറാഴ്ച അവധിയായതിനാല്‍ ഡീസല്‍ ഫില്ലിംഗ് നടത്താറില്ല.എന്നാല്‍ തിങ്കളാഴ്ച വേണ്ടി വരുന്ന അധിക ഉപയോഗത്തിനുള്ള ഡീസല്‍ ശേഖരിച്ചു വച്ചിരുന്നില്ല.അമ്പലമുകളിലെ കൊച്ചി റിഫൈനറിയില്‍ നിന്നാണ് ഡിപ്പോയിലേക്ക് ഡീസല്‍ എത്തിക്കുന്നത്.ഡീസല്‍ കൊണ്ടു വരുന്ന ടാങ്കര്‍ എത്താന്‍ വൈകിയതിനാലാണ് ബസുകളുടെ നീണ്ട നിര ദൃശ്യമായതെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കെ.എസ്.ആര്.ടി.സിയുടെ സര്‍ക്കുലര്‍ പ്രകാരം കൊച്ചി റിഫൈനറി എറണാകുളം ഡിപ്പോയുടെ സമീപമായാതിനാല് ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെയുള്ള ബസുകള്‍ എറണാകുളത്തു നിന്നു ഡീസല്‍ നിറക്കണമെന്നാണ്.ഭൂരിഭാഗം ബസുകളും എറണാകുളത്തു നിന്നു ഡീസല്‍ നിറക്കുന്നതിനാല്‍ ക്ഷാമം നേരിടുന്നുണ്ട്. .ലാഭം നോക്കിയാണ് ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും ലാഭമൊന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.
മെട്രോറയില്‍ പദ്ധതിക്കുവേണ്ടി പെയിലിംഗ് നടത്തിയപ്പോള്‍ ഉണ്ടായേ# വിള്ളല്‍മൂലം ഡീസല്‍ ടാങ്കുകള്‍ക്ക് ചോര്‍ച്ച ഉണ്ടായി. ഇതില്‍ വെള്ളം കയറി ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഇതോടെ നാല് ടാങ്കുകള്‍ ഉള്ളതില്‍ ഒരെണ്ണത്തില്‍ മാത്രമെ ഡീസല്‍ നിറക്കുന്നുള്ളൂ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും വന്ന ബസുകള്‍ മണിക്കൂറുകളാണ് പെരുവഴിയില്‍ കിടന്നത്്. ഇതോടെ നിറയെ യാത്രക്കാരുമായി കിടന്നിരുന്ന കെ.എസ്.ആര്.ടി.സി ബസുകളില്‍ ഇന്ധനം നിറക്കാതെ കാലി ബസുകളില്‍ ഇന്ധനം നിറച്ചത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള ഒച്ചപ്പാടിന് കാരണമായി. കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതുമൂലം മണിക്കൂറുകള്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: