കൊച്ചി: കൊച്ചി നഗരത്തില്‍ വീട് വയ്ക്കാന്‍ ലൈസന്‍സ് നല്കുമ്പോള് ബാക്കി സ്ഥലത്ത് മരംനടണമെന്ന് കര്‍ശന വ്യവസ്ഥയുണ്ടാക്കണമെന്ന് എക്സൈസ്-ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍ദേശിച്ചു. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ തുടങ്ങിയ ഭൂമികയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ വിദ്യാലയങ്ങള്‍ വഴി നഗരസഭ ശേഖരിക്കുന്നതാണ് ഭൂമിക പദ്ധതി.
പരിസ്ഥിതി പ്രവര്‍ത്തനം ദിനാചരണത്തില്‍ ഒതുക്കാതെ ജീവിതശൈലിയാക്കുകയാണ് ഇന്നാവശ്യം. കാല്‍നൂറ്റാണ്ട് മുമ്പ് പ്ലാസ്റ്റിക് നമുക്ക് അനുഗ്രഹമായിരുന്നു. അതുപോലെയാണ് മാലിന്യത്തിന്റെ കാര്യവും. മാലിന്യത്തെ സമ്പത്താക്കി മാറ്റാനുള്ള കൊച്ചി നഗരസഭയുടെ പുതിയ ഉദ്യമം വിദ്യാര്‍ഥികള്‍ വഴി സമൂഹത്തിന് നല്കുന്ന ഒരു സന്ദേശമാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ ടോണി ചമ്മണി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കൊപ്പം സഞ്ചരിച്ച് കൊച്ചി നഗരസഭ സമൂഹത്തില്‍ സമൂലമായ മാറ്റത്തിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, ഡോമിനിക് പ്രസന്റേഷന്, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി വിശിഷ്ടാതിഥിയായിരുന്നു.നഗരസഭയിലെ വിവിധ സ്ഥിരം സമതി അധ്യക്ഷന്മാരായ ടി.ജെ. വിനോദ്, എസ്സി ജോസഫ്, സൗമിനി ജയിന്, രത്നമ്മ രാജു, ആര്. ത്യാഗരാജന്, കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്, സെക്രട്ടറി അജിത് കുമാര്‍, ഡോ. നിര്‍മല പദ്മനാഭന് എന്നിവര്‍ പ്രസംഗിച്ചു. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര സ്വാഗതവും ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. അലക്സാണ്ടര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: