കീറോ: കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ തൊള്ളായിരത്തോളം പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.അതേസമയം അഴമതിക്കേസില്‍ വിചാരണനേരിടുന്ന മുബാറക്കിന്റെ മക്കളായ ഗമാല്‍ ആലാ എന്നിവരെ കുറ്റവിമുക്തരാക്കി.
എന്നാല്‍ ഇവര്‍ കസ്റ്റഡിയില്‍ തന്നെ തുടരും .കഴിഞ്ഞ വര്‍ഷം രാജ്യത്തു നടന്ന പ്രക്ഷോഭത്തില്‍ തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കുയിരിന്നു.
മുബാറക്കിന്റെ ശിക്ഷാവിധി കോടതിക്ക് പുറത്ത് ഈജിപ്റ്റിലെ ജനത സന്തോഷത്തോടെയാണ് സ്വീകരിച്ചത്.ജയിലഴിയിലെ സ്ട്രക്ച്ചറില്‍ കിടന്നാണ് മുബാറക്ക് കോടതി വിധി കേട്ടത്.കേസില്‍ പ്രതികളായ ആറ് മുന്‍ പോലീസ് മേധാവികളേയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
2011 വരെ പ്രസിഡന്റായിരുന്ന മുബാറക്ക് 18 ദിവസം വരെ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ് സ്ഥാനം രാജിവെക്കുന്നത്.കോടതിക്കുള്ളില്‍ വാദം കേട്ടുകൊണ്ടിരുന്ന ജനങ്ങള്‍ മുബാറക്കിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു.കോടതി വിധിയില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു.ദൈവം വലിയവനാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ആദ്യത്തെ അറബ് നേതാവാണ് മുബാറക്ക്.
കോടതിക്ക് പുറത്ത് വിധികേള്‍ക്കാനായി കാത്തു നിന്ന ജനങ്ങള്‍ തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.ഇത് അയവ് വരുത്തുവാന്‍ പോലീസ് ഗ്രനേഡ് ഉപയോഗിച്ചു. സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ചാണ് മുബാറക്ക് വിധി കേള്‍ക്കാനായി വന്നത്.വിധികേട്ടയുടനെ മുബാറക്കിന്റെ മക്കളുടെ കണ്ണുകളില്‍ നിന്നും കണ്ണീര് പൊടിഞ്ഞിരുന്നു.84 കാരനായ മുബാറക്കിന്റെ 30 വര്‍ഷത്തെ ഭരണം 2011 ല്‍ അവസാനിച്ചതിനുശേഷം ഇന്നലെ അവസാനിച്ചത് മുബാറക്ക് കാലഘട്ടമാണ്.
രാജ്യത്ത് പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തുവാന്‍ മുബാറക്ക് തന്റെ ഭരണകാലത്ത് ശ്രമമാരംഭിച്ചിരുന്നു.എന്നാല്‍ മുബാറക്കിന്റെസ്വേഛാദിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ 2011 ജനുവരി 25 ന് പ്രക്ഷോഭം ആരംഭിച്ചു.തുടര്‍ന്ന് മുബാറക്ക് ഭരണകൂടം പ്രക്ഷോഭത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.അറുപതു വര്‍ഷത്തോളമായി നിരോധിക്കപ്പെട്ടിരുന്ന മുസ്ലീം ബ്രദര്‍ ഹുഡിവന്റെ നേതാവ് മുഹമ്മദ് മുര്‍സിയും പ്രധാനമന്ത്രി അഹമ്മദ് ഷഫീക്കും തമ്മില്‍ അവസാന പോരാട്ടം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിധി വന്നിരിക്കുന്നത്.ഇത് വലിയ തിരിച്ചടി ഉണ്ടായേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മുബാറക്ക് 1950 ല്‍ വ്യോമസേനയില്‍ ചേരുകയും തുടര്‍ന്ന് 1973ല്‍ വ്യോമസേനയുടെ കമാന്‍ഡറാകുകയും ചെയ്തു.
തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കിയ കേസ് കൂടാതെ അഴിമതിക്കേസ് വേറെയും ഉണ്ടായിരുന്നു മൂബാറക്കിന്റെ പേരില്‍.എന്തായാലും ഇന്നലത്തെ ശിക്ഷാവിധി വന്നതോടുകൂടി ചരിത്രത്താളുകളില്‍ നിന്നും മുബാറക്ക് അധ്യായം മറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: