വാഷിംഗ്ടണ്‍: ആഗോള സാമ്പത്തിക രംഗത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാകുന്നു. മെയ് മാസത്തില്‍ അമേരിക്കയില്‍ 69,000 തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാനായത്. ഇത് പ്രതീക്ഷിച്ചതിലും പകുതിയില്‍ താഴെയാണെന്നാണ് വിലയിരുത്തുന്നത്. ഇവിടെ തൊഴിലില്ലായ്മ നിരക്ക് വര്‍ഷത്തിലാദ്യമായി 8.2 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. യുഎസിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നതും ആഗോള സാമ്പത്തിക രംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നു.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തൊഴില്‍ മേഖലയിലെ മാന്ദ്യം യുഎസ് പ്രസിഡന്റ് ബരാക് ഒബാമക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേ സമയം യൂറോപ്പിലും യുഎസിലും സമ്പദ് വ്യവസ്ഥ തകര്‍ച്ചയെ നേരിടുമ്പോള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഇന്ത്യയുടേയും ബ്രസീലിന്റേയും സാമ്പത്തിക രംഗത്ത് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളേയും ആശങ്കയോടെയാണ് നിരീക്ഷകര്‍ കാണുന്നത്. ഗ്രീസില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതും സ്പാനിഷ് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയുമാണ് അമേരിക്കയില്‍ ഓഹരി വിപണിയില്‍ നഷ്ടത്തിനിടയാക്കിയ മറ്റ് ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: