മോസ്കോ: ലോകത്തെ മുഴുവന്‍ ഹിന്ദുമതവിശ്വാസികളുടെയും വികാരത്തെ മാനിച്ച് ഭഗവത്ഗീത പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചു. ഭഗവത്ഗീതയുടെ തര്‍ജമ നിരോധിക്കണമെന്ന കേസില്‍ അപ്പീലിന് പോകില്ലെന്ന് റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെപ്പോലും ബാധിച്ച പ്രശ്നത്തിന് വിരാമമാകുന്നത്.
ഭഗവത്ഗീതക്ക് അനുകൂലമായ കീഴ്ക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് ടോംസ്ക് സൈബീരിയന്‍ സിറ്റിയിലെ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 2011 ജൂണില്‍ ഈ കേസിന് തുടക്കമിട്ടത് ടോംസ്ക് പ്രവിശ്യയിലെ പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസില്‍നിന്നായിരുന്നു. തീവ്രവാദ സാഹിത്യമാണ് ഭഗവത്ഗീത ഉള്‍ക്കൊള്ളുന്നതെന്നും നിരീശ്വരവാദികളെ പുച്ഛിക്കുന്നതും സാമൂഹിക അസമത്വം വളര്‍ത്തുന്നതുമാണ് ഭഗവത്ഗീതയുടെ സാരാംശം എന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാല്‍ ഇത് സംബന്ധിച്ച പരാതി ജില്ലാ കോടതിയും കീഴ്ക്കോടതിയും തള്ളിയിരുന്നു. നിയമവാഴ്ചക്കെതിരാണ് ഭഗവത്ഗീതക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കോടതി പരാതിക്കാരുടെ വാദം തള്ളിയത്.
‘വികാരപരമായ പ്രശ്നത്തിന് യുക്തിപൂര്‍വമായ മറുപടി’ എന്നാണ് കീഴ്ക്കോടതിയും വാദം തള്ളിയതോടെ ഇന്ത്യ പ്രതികരിച്ചത്. ഭഗവത്ഗീത പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ റഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
1788 ലാണ് ഭഗവത്ഗീത ആദ്യമായി റഷ്യന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നത്. പിന്നീടും പുനഃപ്രസിദ്ധീകരണങ്ങള്‍ ഭഗവത്ഗീതക്ക് റഷ്യയില്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: