കൊച്ചി: പുകയില രഹിത എറണാകുളം സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണ് എന്ന് പ്രഖ്യാപിച്ചുകൊ് ജില്ലാ കളക്ടര്‍ ശ്രീ. പി.ഐ.ഷെയ്ക്ക് പരീത്, അഡീ. ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ശ്രീമതി ഇ.കെ. സുജാതയും അടക്കമുള്ള കളക്ടറേറ്റ് ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഒന്നു ചേര്‍ന്ന് പുകയില വിരുദ്ധ പ്രതിജ്ഞ നടത്തി. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 ന് ജില്ലയിലെ എല്ലാ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുകയില വിരുദ്ധ പ്രതിജ്ഞ നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഒന്നു ചേര്‍ന്ന് പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുകയില രഹിത എറണാകുളം പദ്ധതി പ്രവര്‍ത്തനങ്ങളും, ഈ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച പാന്‍മസാല നിരോധനവും ശക്തമായി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഉദ്യോഗസ്ഥ സമൂഹത്തിന്, പൊതുജനങ്ങള്‍ക്ക് നല്കാന് പറ്റുന്ന ഏറ്റവും മഹത്തായ സേവനമാണ് പുകയില നിയന്ത്രണം എന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. പുകയില ഉപഭോക്താക്കളായ ഉദ്യോഗസ്ഥരെ ഇതില്‍ നിന്നും മോചിപ്പിക്കുവാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും പ്രതിജ്ഞയ്ക്ക് മുന്‍പ് നല്കിയ സന്ദേശത്തില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.എ.ഡി.എം. ഇ.കെ. സുജാത ലോക പുകയില വിരുദ്ധ ദിനാചരണസന്ദേശം നല്‍കുകയും തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ ഇന്ദിരാദേവി, മണിയമ്മ, രാജലക്ഷ്മി, മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്നു (മെയ് 31) മുതല്‍ ജൂണ്‍ 30 വരെ പുകയില വിരുദ്ധ മാസമായി ആചരിക്കുന്നു. ഇന്നാണ് പുകയില വിരുദ്ധ ദിനം. പുകയിലയുടെ ദോഷങ്ങളെപ്പറ്റി ലോക ജനതയെ ബോധവത്കരിച്ച് പുകയിലയില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്ന്. പുകയില നിയന്ത്രണ പരിപാടികളെ ചെറുക്കുന്നതിനായി പുകയില വ്യവസായം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ജനങ്ങളെ ജാഗരൂകരാക്കുക എന്നതാണ് ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം. ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുളള പി.എച്ച്.സി, സി.എച്ച്.സി കളിലും പരിപാടിയുടെ ഭാഗമായി വിവിധ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. 31 മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10-ന് ആലുവ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് ഹാളില്‍ ആലുവ നഗരസഭയുടെയും ആലുവ ജില്ലാ ആശുപത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കും. ആലുവ നഗരസഭാ ചെയര്മാന് എം.ടി.ജേക്കബ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി ദിനാചരണം ഉദ്ഘാടനം ചെയ്യും. പുകയില വിരുദ്ധ ബോധവത്കരണ സി.ഡി യുടെ പ്രകാശനം ചെയ്യും. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.കെ.സോമന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുധാകരന്, കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ.ജയദീപ് മോനോന് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: