മുംബൈ: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ശിവസേന നേതാവ് ബാല്‍താക്കറെയുമായി കൂടിക്കാഴ്ച നടത്തി. സുബര്മാന് ബന്ദ്രയിലെ വസതിയായ മതോശ്രീയില്‍ ഇന്നലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മുംബൈയില്‍ രണ്ടുദിവസമായി നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിനുശേഷമാണ് ഗഡ്കരിയുടെ സന്ദര്‍ശനം. കഴിഞ്ഞമാസവും ഗഡ്കരി താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതൃത്വം തമ്മിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ച നടത്തിയത്. ബിജെപി മുതിര്‍ന്ന നേതാക്കളായ വാജ്പേയിയും അദ്വാനിയുമായും താക്കറെ നല്ല ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയ തലമുറയിലെ പ്രവര്‍ത്തകരുമായി ഈ അടുപ്പം സൂക്ഷിക്കുന്നില്ല. അതിനാലാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഗഡ്കരി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: