ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ ഹാജരാക്കിയവലരില് പലരും യഥാര്ത്ഥപ്രതികളെല്ലെന്ന് ആഭ്യന്തര സെക്രട്ടറി ആര് കെ സിംഗ് പറഞ്ഞു.വിചാരണ നടപടികള്‍ ഇഴയുകയാണെന്നും കേസിലെ പ്രധാന പ്രതികളില്‍ പലരും പുറത്ത് സ്വതന്ത്രരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യാ പാക്ക് സെക്രട്ടറി തല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളെ നിയമത്തിനു മുന്പില് കൊണ്ടു വരണമെന്ന നിലപാടില്‍ തന്നെ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്നും സിംഗ് പറഞ്ഞു.ലഷ്കര്‍ ഭീകരന് സാഖിര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഏഴുപേരാണ് പ്രതിപട്ടികയിലുള്ളതെന്നും ഇവര്‍ക്കെതിരെ റാവില്‍പ്പിണ്ടി കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.നിരവധി പാക്ക് സൈനിക മേധാവികളടക്കം ആസൂത്രണത്തില്‍ പങ്കാളികളാണെന്നുള്ള വിവരം ഇന്ത്യക്ക് ലഭിച്ചിരുന്നു.ഇക്കാര്യം പാക്ക് സര്‍ക്കാരിനെ അറിയിച്ചെങ്കിലും അത് നിരാകരിക്കുകയാണ് ചെയ്തത്.ലഷ്കര്‍ സ്ഥാപകന്‍ ഹാഫിസ് സയിദ് ആസൂത്രണത്തില്‍ മുഖ്യ പങ്കാളിയാണ്. എന്നാല്‍ പൊതു പ്രവര്‍ത്തകനായിട്ടാണ് ഇയാളെ പാക്ക് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പരഞ്ഞു.ഇക്കാര്യത്തില്‍ ഇന്ത്യക്ക് എതിര്‍പ്പുണ്ട്.എന്നാല്‍ ഈ നിലപാടില്‍ നിന്ന് പാക്ക് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്.
വിസാ ചട്ടത്തില്‍ ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.പാക്ക് പാര്‍ലമെന്റില്‍ ഇക്കാര്യം ചര്ച്ചചെയ്തിട്ടില്ലെന്നതാണ് പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: