നീലേശ്വരം : വിഎസ് അച്യാതാനന്ദന്‍ അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് വിവാദമായ നീലേശ്വരം ഓട്ടോ സ്റ്റാണ്റ്റുള്പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നീലേശ്വരം വിഎസ് ഓട്ടോ സ്റ്റാണ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഉയര്‍ത്തിയ ഫ്ളക്സ്ബോര്‍ഡില്‍ വിഎസിണ്റ്റെയും ചന്ദ്രശേഖരണ്റ്റെയും ചിത്രങ്ങള്‍ക്കൊപ്പം സാഖാക്കളെ നമുക്കു കൂട്ടത്തോടെ രക്തസാക്ഷികളാകാം. വാക്കിനു മുന്നില്‍ തോറ്റവര്‍ വാളോങ്ങുന്നു. വെട്ടാം, കൊല്ലാം പക്ഷേ ബഹുജന മുന്നേറ്റത്തെ തകര്‍ക്കാനാവില്ല സഖാവ് വിഎസ് സിന്ദാബാദ് എന്ന് എഴുതിയിരുന്നു. രാത്രിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. വിവരമറിഞ്ഞു പുലരും മുമ്പുതന്നെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ബോഡ് നീക്കംചെയ്തു. സിപിഎം നേതൃത്വത്തിന് തലവേദനയായിരുന്ന നീലേശ്വരം ഓട്ടോ സ്റ്റാണ്റ്റില്‍ വി എസ് വിഭാഗത്തെ തന്ത്രപൂര്‍വ്വം തകര്‍ത്തിരുന്നെങ്കിലും അത് വീണ്ടും ശക്തിപ്പെടുകയാണ്. അതേസമയം നീലേശ്വരം ബസ് സ്റ്റാണ്റ്റ് പ്രവേശന കവാടത്തിലും റയില്‍വെ സ്റ്റേഷന് റോഡിലും കാഞ്ഞങ്ങാട് സിപിഎം നേതാക്കളുടെ വീട്ടു മതിലുകളിലും ടൗണിണ്റ്റെ പലഭാഗങ്ങളിലും പിണറായി വിരുദ്ധ പോസ്റ്ററുകള്‍ പതിഞ്ഞിട്ടുണ്ട്. സിപിഎം താരതമ്യേന ദുര്‍ബലമായ കുംബഡാജെ പഞ്ചായത്തിലെ ഉബ്രംഗളയിലും അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് ഉയര്‍ന്നു. അച്യുതാനന്ദണ്റ്റെ ചിത്രത്തിനു താഴെ സഖാവ് വിഎസിന് അഭിവാദ്യങ്ങള്‍ ഡിവൈഎഫ് ഐ ഉബ്രംഗള യൂണിറ്റ് എന്ന് എഴുതിയിട്ടുണ്ട്. ഉബ്രംഗള ക്ഷേത്രത്തിനടുത്താണ് ബോഡ് കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: