കൃഷ്ണനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹം മാത്രമാണ് അദ്ദേഹത്തെ പ്രാപിക്കാനുള്ള മാര്‍ഗ്ഗം. ഇങ്ങനെ തീവ്രവും അചഞ്ചലവുമായ ഭക്തിയുതസേവനമാണ് മഹാത്മാവിന്റെ മറ്റൊരു ലക്ഷണം. ഭഗവാന്റെ നാമങ്ങള്‍,കീര്ത്തികള്, ഗുണഗണങ്ങള്‍, ലീലകള്എന്നിവയെക്കുറിച്ചുള്ള ശ്രവണം, കീര്‍ത്തനം, സ്മരണം മുതലായ ഭക്തിയുത സേവനത്തിന്റെ ഒന്‍പതംഗങ്ങളും സ്ഥല-കാല-പരിതഃസ്ഥിതികളെക്കുറിച്ചുള്ള ഐഹിക പരിഗണനകള്‍ക്കപ്പുറമാണ്. മഹാത്മാക്കള്‍ ഭക്തിയുതസേവനം അനുഷ്ഠിക്കുന്നതില്‍ സദാ ഉത്സുകരാണ്. തങ്ങളുടെ ജീവിതം, ശക്തി, വാക്ക്, ബുദ്ധി, ശരീരം സമൂഹം ഇവയെല്ലാം തന്നെ ഭഗവത്സേവനത്തിനുവേണ്ടി അനായാസം അവര്‍ സമര്‍പ്പിക്കുന്നു.
ഭക്തിയുതസേവനം അനുഷ്ഠിക്കാന്‍ മഹാത്മാക്കള്‍ കൈക്കൊണ്ടിരിക്കുന്ന മഹത്തായ രത്നം സാധാരണ മനുഷ്യന് കുടുംബവും വീടും പുലര്‍ത്താന്‍ സ്വമേധയാ സ്വീകരിച്ചിരിക്കുന്ന കഷ്ടപ്പാടുകളേക്കാള്‍ കൂടുതല്‍ തീവ്രമാണ്. കുടുംബത്തേയും ബന്ധുക്കളേയും പോറ്റാന്‍ വേണ്ടിയുള്ള കഠിനാദ്ധ്വാനം ഭ്രമമാണ്. മായയാണ്. അതിനാല്‍ അത് ദുഃഖമുളവാക്കുന്നു. നേരെമറിച്ച് ഭഗവദ്സേവനത്തിനുവേണ്ടി ഏറ്റെടുക്കുന്ന പ്രയാസങ്ങള്‍ അതീന്ദ്രിയങ്ങളാണ്. അതുകൊണ്ടുതന്നെ അവ ഉദാത്തമായ പരമാനന്ദത്തിനുറവിടങ്ങളാണ്. അതുമല്ല, ഭഗവാനെ സേവിക്കുന്നവന് സ്വയമേവ തന്റെ കുടുംബത്തെ സേവിക്കുന്നു, എന്നാല്‍ അതിന്റെ വിപരീത പ്രസ്താവം ശരിയല്ല.
കുടുംബസേവനം ഭഗവദ്സേവനത്തിന് തുല്യമല്ല. ഇക്കാര്യം എല്ലാ മഹാത്മാക്കളും സമ്മതിക്കുന്നുണ്ട്. ഭഗവാനെ സേവിക്കുന്നവര്‍ സ്വന്തം കുടുംബത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള ചരവും അചരവുമായ എല്ലാ ജീവസത്തകളേയും സേവിക്കുന്നു. ഇപ്രകാരം ലോകസമാധാനത്തിനും ഐക്യത്തിനും മുഖ്യകാരണം ഭഗവത്സേവനമാണ്.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: