കൊച്ചി: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ബോളിവുഡ് നടന് അമീര്ഖാന്. രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കലാകാരന്മാര്ക്ക്ചെയ്യാന് കഴിയും. ജനങ്ങളെ സേവിക്കുന്നതിന് രാഷ്ട്രീയം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ചാനലില്‍ അമീര്ഖാന് ആദ്യമായി ചെയ്യുന്ന ടെലിവിഷന്‍ പരിപാടിയായ സതമേവ ജയതേയുടെ പ്രമോഷണല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
താനൊരു വികാരജീവിയാണെന്നും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനും രസിപ്പിക്കുന്നതിനും തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങളില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്നില്ലെന്നും എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പുസ്തകങ്ങള്‍ വായിക്കാനാണ് കൂടുതല്‍ താല്പര്യമെന്നും എഴുത്തിലേക്ക് തിരിയില്ലെന്നും പറഞ്ഞ അദ്ദേഹം പുസ്തകങ്ങളെ സ്നേഹിക്കുന്ന താന്‍ ഭാവിയില്‍ തന്റെ അനുഭവങ്ങളെക്കുറിച്ച് പുസ്തകം എഴുതാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.
രാജ്യസഭാ സീറ്റിന് സച്ചിന് ടെണ്ടുല്‍ക്കര്‍ യോഗ്യനാണ്. സത്യസന്ധനായ വ്യക്തിയാണ് അദ്ദേഹം. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതുകൊണ്ടാവാം അത്തരമൊരു നിര്‍ദ്ദേശത്തെ സച്ചിന് സ്വീകരിച്ചതെന്നും അമീര്ഖാന് പറഞ്ഞു. ഏഷ്യാനെറ്റ് എംഡി കെ. മാധവന്, സ്റ്റാര്‍ ടിവി മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ചുമതലക്കാരിയായ ഗായത്രി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: