തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ മുസ്ലീംലീഗ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഉന്നതവിദ്യാഭ്യാസവുമായി പുലബന്ധം പോലുമില്ലാത്തവരെയാണ് സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്. യു.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയെ മുസ്ലീം ലീഗ് അവരുടെ സ്വകാര്യ സ്വത്തിന് ത്യല്യമാക്കിയിരിക്കുകയാണ്.
ലീഗുകാരനായ വൈസ്ചാന്‍സലറെ ഉപയോഗിച്ച് ഫാസിസം അഴിച്ചുവിട്ട് സര്‍വ്വകലാശാലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍വ്വകലാശാല ക്യാമ്പസില്‍ മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പേരില്‍ ലീഗിന് പത്തേക്കര്‍ സ്ഥലം അനുവദിച്ചു. മുത്തൂറ്റിന് സ്ഥലം കൊടുക്കാന്‍ പോകുന്നുവെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: