ജെയിനെവ: ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സിറിയയുടെ അവസ്ഥ വളരെ അപകടത്തിലാണെന്നും പ്രശ്നബാധിത മേഖലയായ സിറിയയില്‍ വെടിനിര്‍ത്തലിന് വിരാമമിടാന്‍ 300 അംഗ നിരീക്ഷകസംഘത്തെ അയക്കാന്‍ യുഎന്‍ രക്ഷാസമിതിയോട് നിര്‍ദ്ദേശിച്ചതായും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.
സമാധാന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സിറിയ ഇതുവരെ തയ്യാറായിട്ടില്ല. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിച്ച് സിറിയയിലാകെ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്, ബാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിറിയയില്‍ ഇപ്പോഴുള്ള യുഎന്‍ നിരീക്ഷകസംഘത്തിന്റെ എണ്ണം വര്‍ധിപ്പിക്കാനായി യുഎന്‍ രക്ഷാദസമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായും സിറിയന്‍ ജനതയുടെ സുരക്ഷക്കായി മുന്നൂറോളം വരുന്ന നിരീക്ഷക സംഘത്തെ അയക്കുവാനും ആവശ്യപ്പെട്ടതായി മൂണ്‍ അറിയിച്ചു. ഈ തീരുമാനം അപകടം പിടിച്ചതാണെന്നും ഇതുവഴി രാഷ്ട്രീയ സ്ഥിതിഗതികള്‍ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് സിറിയന്‍ ജനതയുടെ വിശ്വാസമെന്നും അതില്‍ താന്‍ വിശ്വസിക്കുന്നതായും മൂണ്‍ അറിയിച്ചു. ഈയാഴ്ച ആദ്യവാരമാണ് നിരീക്ഷകസംഘം ദമാസ്ക്കസില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: