തന്നില്‍ ശരിക്കും
വിശ്വാസമുള്ള ആളുകളുടെ യോഗക്ഷേമം താന്‍ വഹിച്ചുകൊള്ളും എന്ന് ഈശ്വരന് പറഞ്ഞിട്ടുണ്ട്. ഈശ്വരനെ സദാ സ്മരിക്കുന്നവരെയും ഈശ്വരാനുമതി കൂടാതെ ഒന്നും ചെയ്കയില്ല എന്നു ദൃഢവ്രതമുള്ളവരെയും ഈശ്വരനില്‍മാത്രം സശ്രദ്ധം മുഴുകിക്കഴിയുന്നവരേയും സര്‍വഥാ സംരക്ഷിക്കുവാന്‍ ആ പരമകാരുണികന് പ്രതിജ്ഞാബദ്ധനാണ്. ഇതേ സംബന്ധിച്ചുള്ള ഈശ്വരവചനം ഇങ്ങനെയാണ്.
എന്റെ സ്നേഹത്തിന് അര്‍ഹത നേടണമെങ്കില്‍ എന്നെ സ്മരിക്കുകയും അനുസരിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തേ മതിയാവൂ. എന്റെ സ്നേഹവാത്സല്യങ്ങള്‍ നേടാന്‍ മറ്റൊരുവഴിയുമില്ല.
കാമം ബന്ധനത്തിലേക്കും പ്രേമം സ്വാതന്ത്ര്യത്തിലേക്കും നിങ്ങളെ നയിക്കും. ബന്ധനം ദു:ഖദായകവും സ്വാതന്ത്ര്യം ആനന്ദപ്രദവുമാണ്. പ്രേമം മനുഷ്യര്‍ക്കുണ്ടാകേണ്ട ഒരത്യൂല്കൃഷ്ട ഗുണമാണ്. അതേ സമയം കാമമാകട്ടെ വെറുക്കപ്പെടേണ്ട ഒരു നികൃഷ്ട വിഷയവും. പ്രേമം നിങ്ങളെ മഹത്ത്വത്തിലേക്കുയര്ത്തുമ്പോള് കാമം പാപഗണത്തിലേയ്ക്കു ചവിട്ടുത്താഴ്ത്തുന്നു. ഇതില്‍ ഏതിനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും.
പ്രേമം ജീവിതമാകുന്ന ചെടിയില്‍ വിടര്‍ന്ന പൂവാണെങ്കില്‍ കാമം അതിലെ മുള്ളാണ്. ഇവ രണ്ടും ബന്ധമുള്ളവ തന്നെ. പ്രേമം പ്രേമമാകുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ദിവ്യത്വത്തിന്റെ അംശത്തെപ്പറ്റി മനസ്സിലാക്കുമ്പോഴാണ് .പ്രേമം ഈശ്വരാഭിമുഖമാക്കിയാല് അത് പൂര്‍ണ്ണമായ ദിവ്യത്വം ഉള്‍ക്കൊള്ളുന്നതായി അനുഭവപ്പെടും.
സത്യത്തിലേക്കുള്ള പാത നിങ്ങള്‍ക്കു രക്ഷയരുളും. അത് വിജയത്തിലേക്കുള്ള വഴി കാട്ടിത്തരുകയും ചെയ്യും. ഔചിത്യത്തിനും സത്യത്തിനും നിരക്കുന്ന തരത്തില്‍ സ്വന്തം പെരുമാറ്റം രൂപീകരിക്കയാണെങ്കില് അതു നമുക്കു തണലേകുകയും നിതാന്തമായ ശാന്തിയിലേക്കു നമ്മെ നയിക്കുകയും ചെയ്യും.
വൈഷ്ണവന്മാര് നാരായണന് എന്ന പേരിലും ശൈവന്മാര് ശംഭു എന്ന പേരിലും ഈശ്വരനെ ആരാധിക്കുന്നു. ഈ ആരാധനകള്‍ ചെന്നെത്തുന്നത് ഒരേ ഈശ്വരനില്‍ തന്നെയാണ് അതുഗ്രഹദാതാവായ ആ ഈശ്വരന് എല്ലാ ഭക്തന്മാര്ക്കും ആനന്ദവും ഐശ്വര്യവുമരുളുന്നു. പല പേരുകളിെല് വിഭിന്നമതക്കാര്‍ ആരാധിക്കുന്നത് ഒരേ ഒരു പരംപൊരുളിനെത്തന്നെയാണെന്ന അറിവ് എല്ലാ മതകലഹങ്ങള്‍ക്കും അറുതിവരുത്തും.
– സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: