‘വര്ണ്ണാശ്രാമ ധര്‍മ്മം’ എന്നൊന്നുണ്ട്. വര്ണ്ണാശ്രമധര്മ്മമെന്നാല് ജീവിതത്തെ പല ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു എന്നര്‍ത്ഥം. ജനിക്കുന്ന സമയം മുതല്‍ പന്ത്രണ്ടുവര്‍ഷം വരെയുള്ള പ്രായത്തെ ബാലാവസ്ഥ എന്നാണ് വര്‍ണ്ണാശ്രമധര്‍മ്മം പറയുന്നത്. അതിന്റെ അര്‍ത്ഥം അത് ശൈശവമായ ഒരവസ്ഥ ആണെന്നാണ്. പന്ത്രണ്ടുവയസ്സുപ്രായം വരെ കളിമാത്രമേ ഉള്ളൂ, കളിയല്ലാതെ മറ്റൊന്നുമില്ല. കുട്ടി പന്ത്രണ്ടുവയ്സ് പ്രായമെത്തുന്നതോടെ ബ്രഹ്മോപദേശം എന്ന ഒരു പ്രത്യേക പ്രക്രിയ. ബ്രഹ്മോപദേശമെന്നാല് അവനെ പഠിപ്പിച്ചുകൊടുക്കുന്ന അടിസ്ഥാനപരമായ മന്ത്രം. “അഹം ബ്രഹ്മാസ്മി” എന്നതാണ് വിവക്ഷ. ‘അഹം ബ്രഹ്മാസ്മി’ എന്നാല്‍, ഞാന്‍ ബ്രഹ്മനാകുന്നു എന്നര്‍ത്ഥം. അക്കാലങ്ങളില്‍ അനുഭവജ്ഞാനത്തില്ക്കൂടിയാണ് പന്ത്രണ്ടുവയസ്സുകാരനായ ഒരു കുട്ടിക്ക് കാര്യങ്ങള്‍ സംഭവിച്ചിരുന്നത്. പ്രായപൂര്‍ത്തിയുടെ തൊട്ടടുത്ത് അവന് എത്തിനില്ക്കമ്പോള് ഒരു ചെറിയ ചിന്ത അവനില്‍ വിടരുകയാണ്. ‘ഞാന്‍ ഈശ്വരനാകുന്നു’ എന്നത് അവന് അറിയുന്നതരത്തിലുള്ള അനുഭവജ്ഞാനത്തിലൂടെ അവനെ അവര്‍ കൊണ്ടുപോകും. ഈ പ്രക്രിയയ്ക്കുശേഷം മാത്രമേ അവന് വിദ്യാഭ്യാസം അനുവദിച്ചിരുന്നുള്ളൂ. കാരണം വിദ്യാഭ്യാസത്തെ ബൃഹത്തായ ഒരു ചൈതന്യമായാണ് അന്ന് കടണ്ടിരുന്നത്. എല്ലാറ്റിനോടും ഉത്തരവാദിത്വമുള്ള ഒരാളായി സ്വയം കാണുന്ന ഒരാള്‍ക്കുമാത്രമേ അതിനാല്‍ ആ ചൈതന്യം പകര്‍ന്നു നല്‍കാവൂ. അങ്ങനെയുള്ള ആള് മാത്രമേ വിദ്യ അഭ്യസിക്കാവൂ. മറിച്ചായാല്‍ അയാള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ പാടുള്ളതല്ല, കാരണംവിദ്യാഭ്യാസത്തെ മഹത്തരമായ ഒരു ഉപകരണമായാണ് അന്ന് കണ്ടിരുന്നത്.
ഇന്ന് എല്ലാത്തരത്തിലുള്ള ആളുകള്‍ക്കും വിദ്യാഭ്യാസം ലഭിക്കുകയും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശക്തി ഏവര്‍ക്കും കരഗതമാവുകയും ചെയ്തതുകാരണം ഈ ഭൂമിയെ എത്രനിയന്ത്രണമില്ലാതെയാണ് നാം നശിപ്പിച്ചിരിക്കുന്നതെന്ന് കാണുക. ഈ ഭൂമി തന്റെ തന്നെ ഭാഗമാണെന്ന് ഗ്രഹിക്കാനുള്ള വിവേകം ഇല്ലാത്ത ആളുകള്‍ വിദ്യാഭ്യാസം ചെയ്യുകയും ശാസ്ത്രസാങ്കേതികവിദ്യകളാല് ശക്തരാവുകയും ചെയ്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. സ്വന്തം ലാഭത്തിനുവേണ്ടി അവര്‍ എന്തും ചെയ്യും. അവരെ പോലെ ഇവിടെ ജീവിക്കാന്‍ അത്രതന്നെ അവകാശമുള്ള മറ്റ് ജീവികള്‍ ഈ ഭൂമുഖത്തുണ്ടെന്ന് ഒരു സന്ദര്‍ഭത്തില്‍പോലും അവര്‍ ചിന്തിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് കൊല്ലേണ്ടി വരും, ഭക്ഷണം കഴിച്ചല്ലേ മതിയൂവൂ; മറ്റുള്ളവര്‍ ചയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും ഒരുപരിധിവരെ ചെയ്യേണ്ടിവരും, അത് എല്ലാ മൃഗങ്ങളും ചെയ്യുന്നതാണ്. ഒരു പരിധിവരെ നിങ്ങള്‍ക്കും അങ്ങനെ ചെയ്യാം. പക്ഷേ, ഈ ഭൂമുഖത്തുള്ള സമസ്തജീവികളും നിങ്ങളുടെ ജീവിതത്തിനായി ദാസ്യം ചെയ്യാന്‍ മാത്രമുള്ളതാണ് എന്ന് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. ഇങ്ങനെ ഒരു മനസ്ഥിതിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ അത്യാപത്ത് ക്ഷണിച്ചുവരുത്തുകയാണ്. എപ്പോഴാണത് വരിക എന്ന പ്രശ്നം മാത്രമേയുള്ളൂ. ആപത്ഭയം പൂണ്ട വളരെയേറെ ശാസ്ത്രജ്ഞന്മാരും മറ്റും ഇന്ന് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പക്ഷേ, ആ ശബ്ദങ്ങളൊക്കെ ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. കാരണം, നിങ്ങളുടെ സ്വന്തം സുഖസൗകര്യങ്ങളുടെ പുറംപൂച്ചിലാണ് ഇപ്പോള്‍ നിങ്ങള്‍. നിങ്ങള്‍ക്ക് ഇത് ശ്രദ്ധിക്കുവാനുള്ള മനസ്സില്ല. പക്ഷേ, പ്രകൃതി ഒരിക്കല്‍ അത് നിങ്ങളെക്കൊണ്ട് ചെയ്യിച്ചുകൊള്ളും. ദുരുപയോഗം നടത്തിയവര്‍ക്ക് മാത്രമായിക്കൊള്ളണമെന്നില്ല ഈ തിരിച്ചടി സംഭവിക്കുന്നത്. എല്ലാവര്ക്കും ഇത് സംഭവിക്കും. അതിനാല്‍ ഇതാണ് നിങ്ങള്‍ ഈ ഭൂമുഖത്തിപ്പോളനുഷ്ഠിക്കുന്ന പൊതുവായ കര്‍മ്മം.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: