മലയാളികള്‍ക്ക് വിഷു സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സുദിനമാണ്. വിഷുക്കണി അത് വീടുകളിലും ക്ഷേത്രങ്ങളിലുമൊരുക്കി ആത്മസംതൃപ്തിയടഞ്ഞിരുന്ന മലയാളികള്‍. പക്ഷേ ഇപ്പോള്‍ വിഷുവിനെക്കാള്‍ ചര്‍ച്ച കെണി യെക്കുറിച്ചാണ്. സ്വത്ത്വം മറന്നുപ്രവര്ത്തിക്കുന്നവര് കെണിയിലകപ്പെടുമെന്ന സന്ദേശം കൂടി മലയാളികള്‍ക്ക് ഇത്തവണത്തെ വിഷുഫലമാണ്.
ഉത്സവങ്ങളുടെ കൊട്ടികലാശമാണ് മേടം. മേടം കഴിഞ്ഞാല്‍ പിന്നെ കാലവര്‍ഷമായി. അതോടെ കഷ്ടങ്ങളുടെയും വറുതിയുടെയും കാലമാണ്. കൊയ്ത്തുകഴിഞ്ഞ് നാട്ടിലേക്ക് വിഷുവരുമ്പോള്‍ ആനന്ദവും ആഘോഷവുമാണ്. കാലം തെറ്റി കൊന്ന പൂക്കുമെങ്കിലും വിഷുവിന് കൊന്ന ആരേയും നിരാശരാക്കാറില്ല. പൊന്നില്‍ പൂങ്കുലപോലെ കൊന്നപൂക്കള്‍ തലയാട്ടി ആഹ്ലാദമറിയിക്കും. എങ്കിലും കൊന്നപ്പൂ കിട്ടാന്‍ ഇപ്പോള്‍ വിഷമം തന്നെ. ചന്തയില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത വില നല്കിയാലും കൊന്നപ്പൂ മലയാളിയുടെ വിഷു ആഘോഷത്തിന് അനിവാര്യമാണ്.
പുതുമയും പഴമയും ഒത്തുച്ചേരുന്ന മുഹൂര്‍ത്തമാണ് വിഷു. തെറ്റ് ഉണ്ടങ്കിലേ ശരി തിരിച്ചറിയാനാകൂ. പഴമയുണ്ടെങ്കിലേ പുതുമ അനുഭവപ്പെടൂ. ഇരുളുണ്ടെങ്കിലേ വെളിച്ചത്തിന് പ്രധാന്യമുള്ളൂ.
സൂര്യന് പ്രപഞ്ചത്തിന്റെ നടുക്കുറ്റിയില്‍ നില്ക്കുന്ന സമയത്താണ് വിഷു. പ്രകൃതിയുടെ സന്തുലിതാവസ്ഥ അനുഭവപ്പെടുന്നതപ്പോഴാണ്. ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കാനാണ് സന്തുലിതാവസ്ഥയെ കുറിച്ച് പറയുന്നത്, അറിയുന്നത്.വിഷുവത്ത് സംസ്കൃതപദമാണ്. തുല്യാസൂഷ്മമെന്നര്ത്ഥം. ഇരുട്ടിനേയും വെളിച്ചത്തേയും തുല്യസൂക്ഷപ്പെടുത്തുന്ന സന്ദേശമാണ് വിഷു. കൃഷിയും കാലബോധവും പ്രകൃതിയുടെ ഈ തുല്യാസൂക്ഷമവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിഷു സുഭിക്ഷമാണ്. നെല്ലും പച്ചക്കറിയും അറ നിറഞ്ഞുനില്ക്കുന്ന കാലം. അറ ഒഴിഞ്ഞുകിടക്കുന്ന ഇക്കാലത്തും വിഷുവിനെ കുറിച്ചുള്ള ഓര്‍മ്മ നിറഞ്ഞുതന്നെ നില്ക്കും. അവിടെ കണിയേയുള്ളൂ. കെണിക്ക് സ്ഥാനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: