അമൃത്സര്‍: പഞ്ചാബില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന അപൂര്‍വ തരത്തില്‍പ്പെട്ട രക്ത ചന്ദനം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ചന്ദനത്തിന് ഒന്നര കോടിയോളം രൂപയോളം വരും.
ലുധിയാനയില്‍ നിന്നുമാണ് ഏകദേശം 11ടണോളം വരുന്ന ചന്ദനത്തടി അധികൃതര്‍ പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് ചന്ദനത്തടി ലുധിയാനയിലേക്ക് കൊണ്ടുവന്നത്. ദുബായിയിലേക്ക് കടത്താന്‍ കൊണ്ട്പോകുകയായിരുന്ന ചന്ദനത്തടിയാണ് പിടിച്ചെടുത്തതെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ദുബായിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ചന്ദനത്തിന് വന്‍ ഡിമാന്റാണുള്ളത്. കഴിഞ്ഞദിവസം ചന്ദനത്തടി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരന് കസ്റ്റംസ് അറ്സറ്റ് ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ചന്ദനത്തടി മാഫിയയെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത ചന്ദനത്തടി സുഗന്ധവസ്തുക്കളുടെ നിര്‍മ്മാണത്തിനും ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: