കോഴിക്കോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
രാവിലെ ഏഴു മണിയോടെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ ജഗതിയെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ആര്‍ക്കോണം നേവല്‍ ബേസില്‍ എത്തിച്ചു. ഇവിടെ നിന്നു സി.എം.സിയുടെ ആംബുലന്‍സില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ന്യൂറോളജി, ഫിസിയൊതെറാപ്പി ഡിപ്പാര്‍ട്ടുമെന്റുകളിലെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണു വെല്ലൂരിലേക്കു കൊണ്ടുപോയത്. കഴിഞ്ഞ മാസം പത്തിനാണു വാഹനാപകടം ഉണ്ടായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു സമീപം പാണമ്പ്ര വളവില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: