ബെയ്ജിങ്: ഇന്തോ-പാക് ബന്ധം ശക്തിപ്പെടുത്താന്‍ ആവശ്യമായ സഹായം ചെയ്യുമെന്ന് ചൈന. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചൈന സന്തോഷം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ദീര്‍ഘകാല ശത്രുക്കളായ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനപരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് നയം ആഭ്യന്തരമായി വിമര്‍ശനം നേരിടുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. പാക്കിസ്ഥാന് ചൈനയുടെ അടുത്ത പങ്കാളിയും ഇന്ത്യ തന്ത്രപരമായ എതിരാളിയുമാണെന്നും ലേഖനം സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന വാണിജ്യ-രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ്. എന്നാല്‍ ആദ്യമായാണ് ചൈനീസ് മാധ്യമം വിമര്‍ശനവുമായി രംഗത്ത് വരുന്നത്. ഇന്ത്യാ-പാക് ബന്ധം ശക്തിപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നുണ്ടെങ്കിലും ചൈനീസ് ഭീഷണിയെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അന്ധമായ അഭിപ്രായം ചില അയല്‍ രാജ്യങ്ങളെയും ചൈനക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യ ഇതിനൊരു ഉദാഹരണമാണ്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യം ഇന്ത്യയാണ്. ചൈന പടിഞ്ഞാറന്‍ രാജ്യത്ത് നിന്നും നയപരമായ അഭിപ്രായം തേടുകയാണെങ്കില്‍ ഇന്ത്യയെ എതിര്ക്കേണ്ടതിനെക്കുറിച്ചും ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനെ പറ്റിയുമാണ് ഉപദേശിക്കുക. രാജ്യങ്ങളെ പരസ്പ്പരം ശത്രുക്കളാക്കി നേട്ടം കൊയ്യുന്നത് അമേരിക്കയാണ്. ആയുധ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനാണ് അമേരിക്ക ഇത് ചെയ്യുന്നത്.
ഇന്ത്യ-പാക് ബന്ധം സമാധാനപരമാകണമെന്നതിനെ സംബന്ധിച്ച് ചൈനക്ക് ഇതിന്റെ പ്രാധാന്യം അറിയാം. പരസ്പ്പരം ചര്‍ച്ചയെയും സഹകരണത്തേയും ചൈന പ്രോത്സാഹിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: