തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ നാളെ പ്രഖ്യാപിക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര റെഡ്ഡി പറഞ്ഞു. പാര്‍ട്ടി കൂടുതല്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുമെന്നും ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നാളെ ആരംഭിക്കുന്ന സി.പി.ഐ സ്റ്റേറ്റ് കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ സുധാകര്‍ റെഡ്ഡി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സി.പി.ഐ മുന്‍ ദേശീയ സെക്രട്ടറി എ.ബി.ബര്‍ദനും, ഡി.രാജയും യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: