കാഠ്മണ്ഡു: ഇന്ത്യന്‍ കരസേന മേധാവി വി.കെ.സിംഗ് നേപ്പാള്‍ പ്രസിഡന്റ് രാം ബരന്‍ യാദവുമായി കൂടിക്കാഴ്ച നടത്തി. പ്രകൃതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ത്രിദിന സെമിനാറില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം പ്രകാരം നേപ്പാളില്‍ എത്തിയതാണ് വി.കെ സിംഗ്. നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി ജയന്ത് പ്രസാദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നേപ്പാള്‍ പ്രധാനമന്ത്രി ബാബുറാം ബട്ടാരായ്, ഉപ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായും വി.കെ. സിംഗ് കൂടിക്കാഴ്ച നടത്തും. ത്രിദിനസന്ദര്ശനത്തിന് ശേഷം സിംഗ് വെള്ളിയാഴ്ച മടങ്ങിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: