കൊച്ചി. കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ കസ്റ്റഡിയിലായ കപ്പല്‍ എന്റിക്ക ലക്സി കൊച്ചി തുറമുഖം വിടാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത് കൊല്ലത്തെ മജിസ്ട്രേട്ട് കോടതിയാണ്. അതുകൊണ്ട് തന്നെ കപ്പല്‍ മോചിപ്പിക്കുന്നതിനുള്ള അധികാരവും കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ര്ടേറ്റ് കോടതിയാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു.
കപ്പല്‍ വിട്ടു കിട്ടുന്നതിനായി ഉടമകള്‍ക്ക് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: