നിറങ്ങള്‍ ചാലിച്ചു പുതിയ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ശ്രീരാജ് വയലില്‍ എന്ന ഇരുപത്തിയെട്ടുകാരന്. ഇതിവൃത്തം എന്തുമാകട്ടെ വരയ്ക്കാന്‍ ശ്രീരാജ് തയ്യാറാണ്. ദേവീദേവന്മാര്, പുരാണ കഥാപാത്രങ്ങള്‍, സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ എന്തിനെയും വേര്‍തിരിവില്ലാതെ ജീവന് കൊടുക്കാന്‍ ഈ യുവാവിന്റെ കരവിരുത് ചടുലമായി പ്രവര്‍ത്തനസജ്ജമാണ്.
കഥാപാത്രങ്ങള്‍ക്ക് തുടിക്കുന്ന ജീവനുമായി നമ്മോടു സംവദിക്കുന്നു. ചിത്രകാരനും ആസ്വാദകവുമിടയില് യാതൊരു വേലിക്കെട്ടുകളുമില്ലാതെ നിരൂപകന്റെ സാന്നിധ്യമില്ലാതെ ആശയവിനിമയം നടത്താന്‍ കഴിയുന്നു. ഇതാണ് ശ്രീരാജ് വയലില്‍ എന്ന ചിത്രകാരനെ വ്യത്യസ്തനാക്കുന്നത്.
പരമ്പരഗത മ്യൂറല്‍ പെയിന്റിംഗില്‍ തനതായ ശൈലി കണ്ടെത്തിയ ചിത്രകാരനാണ് ശ്രീരാജ്. പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും പരീക്ഷണങ്ങളുടെ പുതിയ നേര്‍രേഖ കണ്ടെത്താനും അതിലൂടെ പുത്തന്‍ അവബോധം സൃഷ്ടിക്കാനും ശ്രീരാജിന് കഴിയുന്നു.
അച്ഛന് പ്രസന്നകുമാര്‍ ചിത്രകാരനായിരുന്നു. അച്ഛനില്‍ നിന്നുമാണ് ശ്രീരാജിന്റെ തുടക്കം. ജനിതകങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടിയ ചിത്രരചനാ പാടവത്തെ നിരന്തരമായ കര്മ്മസാധനയിലൂടെ വിളക്കിയെടുക്കുകയായിരുന്നു.
പൊന്‍കുന്നത്ത് അനില്‍ ആദ്യഗുരു. അഞ്ചാംക്ലാസ് മുതല്‍ പ്ലസ്ടുവരെ സ്കൂള്‍ ചിത്രകലാ മത്സരത്തില്‍ മികച്ച വിജയം, ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗില്‍ അഞ്ചുവര്‍ഷത്തെ പഠനം, മ്യൂറല്‍ പെയിന്റിംഗില്‍ പ്രസിദ്ധനായ കെ.യു കൃഷ്ണകുമാറായിരുന്നു പ്രിന്‍സിപ്പാള്‍. ഗുരുവായൂരടക്കം ആറോളം ക്ഷേത്രങ്ങള്‍ക്കും പത്തോളം മറ്റു സ്ഥാപനങ്ങള്‍ക്കുംവേണ്ടി മ്യൂറല്‍ പെയിന്റിംഗ് നടത്തി.
മണിപ്പാല്‍ ഗ്രൂപ്പിന് വേണ്ടി മഹാഭാരതവും രാമായണവും സമ്പൂര്‍ണ്ണമായി മ്യൂറല്‍ പെയിന്റിംഗില്‍ ചെയ്തു. ദുബായ്, ഇംഗ്ലണ്ട്, ബംഗളുരു, ഹൈദ്രാബാദ്, ഡല്‍ഹി കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും മ്യൂറല്‍ പെയിന്റിംഗ് പ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
കഠിന വ്രതത്തോടെയാണ് ദേവീദേവന്മാരുടെ ചിത്രം ചെയ്യുന്നത്. ധ്യാനശ്ലോകം പഠിച്ചുവേണം ചിത്രരചന തുടങ്ങേണ്ടത്. പരമ്പരാഗത ശൈലിയില്‍ പഞ്ചവര്‍ണ്ണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഒഴുക്കന്‍ രേഖകളില്‍ മാത്രം മ്യൂറല്‍ പെയിന്റിംഗ് ആരംഭിക്കുന്നത്. കോട്ടയം കഞ്ഞിക്കുഴിക്കടുത്ത് ലേപാക്ഷി എന്ന പേരില്‍ സ്വന്തമായി ഒരു ഗ്യാലറി നടത്തുന്നുമുണ്ട് ശ്രീരാജ്.
അമ്മ വിജയകുമാരി അംഗനവാടി ടീച്ചറാണ്. കോട്ടയം പള്ളിക്കത്തോട്ടിലാണ് ശ്രീരാജിന്റെ വീട്. സഹോദരന് ശ്രീജിത്ത്.
അമലഗിരി ബി.കെ കോളേജിലെ അധ്യാപകന് കൂടിയായ ശ്രീരാജ് പത്തുകുട്ടികളെ മ്യൂറല്‍ പെയിന്റിംഗ് പഠിപ്പിക്കുന്നു. ചിത്രകാരി കൂടിയായ രമ്യയാണ് ഭാര്യ. ഏകമകന് ഹരിഗോവിന്ദ്. പെയിന്റിംഗിലെ തന്റെ ആദ്യ കാഴ്ചക്കാരിയും നിരൂപകയും രമ്യയാണെന്ന് ശ്രീരാജ് പറയുന്നു. നിറങ്ങളുടെ അപൂര്‍വ്വതയാര്‍ന്ന ചിത്രങ്ങളിലൂടെ ആസ്വാദകരുടെ കാഴ്ചയെ അനന്ത സീമയിലേക്ക് അവാഹിക്കുന്ന ശ്രീരാജ് ചിത്രകലയിലെ നിറ സാന്നിധ്യമാണ്. സമര്‍പ്പണമാണ് ഈ യുവപ്രതിഭയുടെ കൈമുതല്‍.
കെ.വി ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: