കൊച്ചി: ബഹറിനില്‍ നിന്നും നികുതിവെട്ടിച്ച് കൊണ്ടുവന്ന പത്ത് ലക്ഷത്തിന്റെ സ്വര്‍ണ്ണം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറില്‍ പ്രത്യേകമായി പൊതിഞ്ഞ് ക്യാരി ബാഗിലാക്കി ഗ്രീന്ചാനലിലൂടെയാണ് നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ നാസര്ഖാന് യാത്രക്കാരില്‍ ചിലരുടെ ബാഗുകള്‍ നേരിട്ട് തുറന്നു പരിശോധിക്കുന്നതിനിടെയാണ് കള്ളക്കടത്തുകാരന് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പേരുവിവരങ്ങള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.
നിയമപ്രകാരം വിദേശത്തുനിന്നും കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഒരു ഗ്രാമിന് 270 രൂപ വീതവും സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ക്ക് 108 രൂപ വീതവുമാണ് നികുതിയടയ്ക്കേണ്ടത്. എന്നാല്‍ ബ്രാന്‍ഡ് ചെയ്യാത്ത സ്വര്‍ണ്ണാഭരണങ്ങളുടെ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണ കളളക്കടത്ത് വര്‍ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: