കോട്ടയം: കോട്ടയം ജില്ലയിലെ പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ളോയ്മെണ്റ്റ് ഓഫീസ് സംഘടിപ്പിക്കുന്ന റിഫ്രഷര്‍ കോഴ്സ് ഇന്നും നാളെയും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം കെപിഎസ്ടിയു ഹാളില്‍ നടക്കും. ഇന്ന് രാവിലെ ൧൦.൩൦ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കോട്ടയം സബ് റീജിയണല്‍ എംപ്ളോയ്മെണ്റ്റ് ഓഫീസര്‍ എന്‍.എക്സ്.ഫിലിപ്സ് അധ്യക്ഷത വഹിക്കും. ജില്ലാ പ്ളാനിംഗ് ഓഫീസര്‍ എം.ഗീതാദേവി, ജില്ലാതല പട്ടികജാതി വികസന സമിതിയംഗം ബേബി പ്രസാദ്, എംപ്ളോയ്മെണ്റ്റ് ഓഫീസര്‍(വി.ജി) കെ.ജി. ബാലചന്ദ്രന് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ജില്ലാ എംപ്ളോയ്മെണ്റ്റ് ഓഫീസര്‍ കെ.കെ.പ്രേഷ്കുമാര് സ്വാഗതവും എംപ്ളോയ്മെണ്റ്റ് ഓഫീസര്‍(എസ്.ഇ) ടി.എന്‍.ബാബു നന്ദിയും പറയും. ഡോ.സിബി കെ.പുലയത്ത്, ബിജു മാത്യു എന്നിവര്‍ ക്ളാസുകള്‍ നയിക്കും. പട്ടികജാതി വികസന ഘടകപദ്ധതി പ്രകാരം ജില്ലാ കളക്ടര്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് മുന്‍പ് നടത്തിയ ൧൫ ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടിയാണ് ഈ റിഫ്രഷര്‍ കോഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: