ചങ്ങനാശേരി: കുറിച്ചി എണ്ണയ്ക്കാച്ചിറ കോളനി കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. യാതൊരു മുന്‍ വൈരാഗ്യവുമില്ലാതെയാണ് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ബിജെപി ബൂത്ത് പ്രസിഡണ്റ്റ് പുതുപ്പറമ്പില്‍ ശശി, സെക്രട്ടറി പുതുപ്പറമ്പില്‍ രാജേഷ് എന്നിവരുടെ വീടുകളാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. രാജേഷിണ്റ്റെ ഭാര്യ സബിത, ശശിയുടെ മകള്‍ സുകന്യ എന്നിവരെ കട്ടികൊണ്ടിടിച്ച് ഗുരുതരപരിക്കേല്പിച്ചു. ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ യാതൊരുനടപടികളും എടുത്തിട്ടില്ല. കേരളാ കോണ്‍ഗ്രസ്(എം)ണ്റ്റെ നേതാവായ ബ്ളോക്ക് മെമ്പര്‍ അക്രമത്തിന് ഒത്താശ ചെയ്തതായി അറിയുന്നു. സാമൂഹ്യവിരുദ്ധര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: