എസ്. രാജന്എരുമേലി: മേടമാസ വിഷുപ്പുലരികള്‍ കണ്മിഴികള് തുറക്കും മുമ്പേ സ്വര്ണ്ണമയൂരപുഷ്പം പീലിവിടര്‍ത്തിയ കണിക്കൊന്നപ്പൂക്കള്‍ ഹരിതകേരളത്തിണ്റ്റെ വര്‍ണ്ണക്കാഴ്ചയായി മാറി. സമ്പല്സംഋദ്ധമായ നാളെയുടെ സ്വപ്നങ്ങളെ കൈക്കുമ്പിളില്‍ കൈനീട്ടമായി വന്നുചേരുന്നതും കാത്തിരിക്കുന്ന പുലര്‍വേളയുടെ വിളംബരവുമായാണ് കണിക്കൊന്നകള്‍ പൂത്തത്. മേടവിഷുവിണ്റ്റെ സൗന്ദര്യക്കഥ പറയുന്ന കണിക്കൊന്നപ്പൂക്കള്‍ നഗര-ഗ്രാമങ്ങളെ പ്രകാശപൂരിതമാക്കിയിരിക്കുകയാണ്. ക്ഷേത്രങ്ങളിലും പൂന്തോട്ടങ്ങളിലുമായി കയ്യെത്തുംദൂരത്തായി ഐശ്വര്യത്തെ ഒരുമയുടെ സ്നേഹത്തിണ്റ്റെ ഭാഷയില്‍ മാടി വിളിക്കുന്ന കണിക്കൊന്നപ്പൂക്കള്‍ മനോഹര കാഴ്ചകള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: