കറുകച്ചാല്‍: കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ നെടുങ്ങാടപ്പള്ളിക്കടുത്ത് കത്തോലിക്കാപള്ളിക്കു സമീപം സ്വകാര്യവ്യക്തി റോഡു പുറമ്പോക്കും അവിടെ നിന്നിരുന്ന വന്മാവും ചുറ്റുമതില്‍ കെട്ടി കൈയ്യേറി. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കു പോകുവാന്‍ പനയമ്പാലത്തോടിനു കുറുകെ പാലം നിര്‍മ്മിക്കുകയും പാലത്തിലേക്കുള്ള അപ്രോച്ചു റോഡു നിര്‍മ്മിക്കുന്നതിനായി മണ്ണിട്ടു റോഡുവരെ നികത്തി. റോഡു പുറമ്പോക്കും മണ്ണിട്ടു നിരത്തിയപ്പോള്‍ അവിടെ നിന്നിരുന്ന സര്‍ക്കാര്‍ നമ്പറിട്ട വന്മാവും സ്വകാര്യവ്യക്തിയുടെ കൈവശമായി. മുമ്പ് ഈ ഭാഗത്ത് ഒരു സ്വകാര്യവ്യക്തി പുറംപോക്ക് കൈയ്യേറി കുടില്‍കെട്ടി താമസിച്ചിരുന്നു. ഇയാളെ അവിടെനിന്നും ഒഴിപ്പിച്ചാണ് ഇപ്പോള്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. കറുകച്ചാല്‍ പഞ്ചായത്തിലെ ൯-ാം വാര്‍ഡില്‍പ്പെട്ട ഈ കൈയ്യേറ്റം പഞ്ചായത്തധികൃതരുടെയും പൊതുമരാമത്തിണ്റ്റെയും ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: