കോട്ടയം: കാഞ്ഞിരപ്പളളി താലൂക്ക് പ്രദേശത്ത് ആഹാരപദാര്‍ത്ഥങ്ങളുടെ വ്യാപാരം നടത്തുന്ന എല്ലാവരും നിയമപ്രകാരമുളള ലൈസന്‍സും രജിസ്ട്രേഷനും എടുക്കണമെന്ന് ഫുഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പന്ത്രണ്ട് ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരുമാനമുളളവര് ഫോം എ.യില്‍ രജിസ്ട്രേഷനും പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ വരുമാനമുളളവര്‍ ഫോം ബി.യില്‍ ലൈസന്‍സും എടുക്കണം. അപേക്ഷാഫോറം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ www.fssai.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ ഫുഡ് ഇന്‍സ്പെക്ടറെയോ (ഫോണ്‍- 0481 2421077, 9447598637), കാഞ്ഞിരപ്പളളി ഫുഡ് ഇന്‍സ്പെക്ടറെയോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: