പാലാ: കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രത്തില്‍ മൂന്നാം ഉത്സവദിവസമായ ഇന്ന് നടക്കുന്ന കഥകളിരാവിനെ സമ്പന്നമാക്കി പത്മശ്രീ കലാമണ്ഡലം ഗോപി അരങ്ങത്തെത്തും. നളചരിതം മൂന്നാം ദിവസം കഥയില്‍ ബാഹുകനായാണ് ഗോപിയാശാനെത്തുന്നത്. സുദേവനായി മാത്തൂറ് ഗോവിന്ദന്‍കുട്ടിയും വേഷമണിയും. കലാമണ്ഡലം ചിനോഷ് ബാലന്, കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം രാധാകൃഷ്ണന്, കലാമണ്ഡലം യശ്വന്ത്, കുടമാളൂറ്‍ മുരളീകൃഷ്ണന് എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. അംബരീഷചരിതമാണ് അവതരിപ്പിക്കുന്ന മറ്റൊരു കഥ. കിടങ്ങൂറ് നളനുണ്ണി സ്മാരക കലാക്ഷേത്രം അരങ്ങത്തെത്തിക്കുന്ന കളി ൭ന് ആരംഭിക്കും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: