കൂരോപ്പട: മാതൃമല ശ്രീ രാജരാജേശ്വരീക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കം. പ്രസിദ്ധമായ കാര്‍ത്തികപൊങ്കാല രാവിലെ 9 മുതല്‍ ക്ഷേത്രസന്നിധിയില്‍ നടക്കും. ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകിട്ട് ൪മുതല് ഊരുവലത്ത് എഴുന്നെള്ളത്ത് രാത്രി 11ന് ഇറക്കി എഴുന്നെള്ളത്ത്, വൈകിട്ട് 7ന് ശ്രീപാര്‍വ്വതി ഭജന്‍സ് കോത്തല അവതരിപ്പിക്കുന്ന ഭജന എന്നിവയും നടക്കും. 28ന് ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, 4 ന് പുരാണപാരായണം, 8.30ന് ദീപാരാധന, 7ന് മതപ്രഭാഷണം, 8ന് ഗാനമേള, 29ന് രാവിലെ 8മുതല്‍ ശ്രീഭൂതബലി, 10.30ന് മാതൃമലകയറ്റവും തീര്‍ത്ഥാടനവും കുംഭകുടഘോഷയാത്രയും,10.30ന് വയലിന് സോളോ, 12.30ന് നാളികേര സമര്‍പ്പണം, കുംഭകുട അഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് മുതല്‍ കാഴ്ചശ്രീബലി, താലപ്പൊലി എഴുന്നെള്ളിപ്പ്, വലിയ കാണിക്ക, രാത്രി 9ന് മാതൃമല വെടിക്കെട്ട് എന്നിവ നടക്കും. വിഗ്രഹദര്‍ശന ദിനമായ 30ന് രാവിലെ 6ന് ഇളനീര് അഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് കൂരോപ്പട മാതൃമല ബാലഗോകുലങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ൮ന് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: