കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന പ്രസിഡണ്ടായി അഡ്വ.എം.പി.ഭാര്‍ഗ്ഗവനെ (ആലപ്പുഴ) വീണ്ടും തെരഞ്ഞെടുത്തു. എം.പി.ചന്ദ്രശേഖരന് (ഇടുക്കി) ആണ് ജനറല്‍ സെക്രട്ടറി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ.ഗംഗാധരന് (കോഴിക്കോട്), സി.വി.ശങ്കരനാരായണന്(എറണാകുളം), അഡ്വ.എം.നഗരേഷ് (എറണാകുളം), കെ.കെ.വിജയകുമാര്‍ (കോട്ടയം), വേണാട് വാസുദേവന്‍ (തൃശ്ശൂര്‍), അഡ്വ.എം.എസ് കരുണാകരന് (കോട്ടയം), കെ.ആര് ശോഭനകുമാരി (പത്തനംതിട്ട), സത്യലക്ഷ്മി (തൃശ്ശൂര്‍) എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും എം.പി.രാജീവനെ (കണ്ണൂര്‍)ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
അഡ്വ.ആശാ മോള് (ആലപ്പുഴ), പങ്കജാക്ഷന് (ആലപ്പുഴ), എം.കെ.മോഹന്‍ ദാസ് (എറണാകുളം), പി.ശശിധരന് (കോഴിക്കോട്), അജിത് (തിരുവനന്തപുരം), ശിവജി സുദര്ശനന് (കൊല്ലം), അഡ്വ.പി.മുരളീധരന് (കാസര്‍കോട്) എന്നിവരാണ് സെക്രട്ടറിമാര്‍. വി.രാധാകൃഷ്ണന് ട്രഷറര്‍ (തൃശ്ശൂര്‍). പി.എന്‍.ഹരികൃഷ്ണകുമാര്‍ (എറണാകുളം) ആണ് സംഘടനാ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: