എരുമേലി: ബിലിവേഴ്സ് ചര്‍ച്ചിണ്റ്റെ നിയന്ത്രണത്തിലിരിക്കുന്ന ചെറുവള്ളി റബര്‍ എസ്റ്റേറ്റില്‍ പഞ്ചായത്തുവക റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി കയ്യേറി കെട്ടിയെടുക്കുന്നതായാണ് പരാതി. തോട്ടം സ്റ്റോര്‍ കോളനിക്ക് സമീപം എരുമേലി മുക്കട സമാന്തരപാതയുടെ പഞ്ചായത്ത് വക വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നാണ് സംഭവം. ഷെഡിനോട് ചേര്‍ന്ന് തോട്ടത്തിലെ ലക്ഷയത്തിലേക്കുള്ള റോഡ് അടച്ചുകെട്ടുവെന്നതിണ്റ്റെ മറവിലാണ് പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിയെടുക്കുന്നത്. ചെറുവള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടെ പാട്ടഭൂമി കച്ചവടവും ബിലിവേഴ്സ് ചര്‍ച്ച് ഭൂമി ഏറ്റെടുത്തതും വിവാദങ്ങളാകുകയും നിരവധി കേസുകള്‍ കോടതികളിലുമാണ്. ഇതിനിടയിലാണ് പഞ്ചായത്തു വക പുറമ്പോക്ക് കെട്ടിയടക്കാന്‍ തുടങ്ങിയത്. തോട്ടത്തിലൂടെയുള്ള റോഡ് മെയിണ്റ്റനന്‍സ് എരുമേലി പഞ്ചായത്തധികൃതരാണ് നടത്തിവരുന്നത്. എന്നാല്‍ റോഡും തോട്ടംവകയാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതി കോടതിയിലായതിനാല്‍ ഈവിഷയത്തില്‍ ഒരുനടപടിയും എടുക്കില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. റോഡരികില്‍ പഴയകയ്യാല നിലനില്‍ക്കെ കരിങ്കല്ലുകള്‍ ഉപയോഗിച്ചാണ് പുതിയകെട്ട്. കോടതിയുടെ തീര്‍പ്പ് വരുന്നതനുസരിച്ച് നടപടിയെടുക്കാമെന്നും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റം തടയാനാകില്ലെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ കേസ് നിലനില്‍ക്കെത്തന്നെ ഭൂമികയ്യേറ്റത്തിനെതിരെ പഞ്ചായത്തധികൃതര്ക്ക്തന്നെ തടയാമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. ഭൂമി ക്രയവിക്രയം, മരംമുറിക്കല്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ തടഞ്ഞുകൊണ്ട് കഴിഞ്ഞദിവസമാണ് റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഭൂമി കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാത്ത അധികാരികള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് കയ്യേറ്റമെന്നത് ഗുരുതരമായ കോടതി അലക്ഷ്യമാണ്. കയ്യേറ്റത്തിനെതിരെ ജില്ലാകളക്ടര്‍ക്ക് ബിജെപി പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: