കടുത്തുരുത്തി : ഓമല്ലൂറ് വണിയകാവ് ശ്രീമഹാദേവിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിണ്റ്റെ അറാം ദിവസമായ ഇന്ന് രാവിലെ 6.30 മുതല്‍ മനയാത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ബിംബപ്രതിഷ്ഠ, 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്റ്റ് വി.കെ ഗോപാലന് അദ്ധ്യക്ഷതവഹിക്കും. സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഓഫിസ് മന്ദിരം ഉദ്ഘാടനം ഗുരുവായുര്‍ ദേവസ്വം ചെയര്മാന് റ്റി.വി. ചന്ദ്രമോഹനന് നിര്‍വ്വഹിക്കും. എന്‍.കെ രാജശേഖരന്,പി.ആര് ബിജുകുമാര്‍, മനയാത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരി, മള്ളിയൂറ്‍ പരമേശ്വരന് നമ്പൂതിരി, സി.എം മണികണ്ഠന് വാര്യര്‍, സുനു ജോര്‍ജ്ജ്, റ്റി.എസ് നവകുമാര്‍, ഒ.എം.ചാക്കോ, കോമളവല്ലി രവിന്ദ്രന്, രജിഷ് ഗോപാല്‍ വെളിപ്പറമ്പില്‍, സജി ചിറമേല്പ്പുറം, രവിന്ദ്രന് നായര്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ൧ന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം ൬ന് ദീപാരാധന തുടര്‍ന്ന് അത്താഴപൂജ എന്നിവ നടക്കും. മണര്‍കാട്: മണര്‍കാട് ചരിത്രപ്രസിദ്ധമായ മണര്‍കാട് ഭഗവതീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ൨൬ന് നടക്കും. വെളുപ്പിന് ൫.൩൦മുതല്‍ വിശേഷാല്‍പൂജകള്‍, വഴിപാടുകള്‍, ൭ന് സോപനസംഗീതം, ൯ന് കലംകരിക്കല്‍, ൧൧.൩൦ന് കുംഭകുടഅഭിഷേകം, ൧൨ന് ഭരണിസദ്യ, വൈകിട്ട് ൬.൪൫ന് വിശേഷാല്‍ദീപാരാധന, ൭ന് ഭജന, ൯.൩൦ന് പെരുമ്പായിക്കാട്ട് തൂക്കംവഴിപാട്, ൧൦ന് തൂക്കം, ഗരുഡന്‍തൂക്കം വഴിപാടുകള്‍ എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: